Recent News

Author: Nireeshanam News

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

കേരളീയ സാമൂഹിക രൂപവത്കരണത്തെയും ആധുനികതയെയും കുറിച്ചുള്ള വായനകളിൽ ശ്രീനാരായണ ഗുരു പലപ്പോഴും ഒരു ആത്മീയഗുരുവായോ അല്ലെങ്കിൽ ഒരു പ്രത്യേക സാമുദായിക വിപ്ലവത്തിന്റെ ആചാര്യനായോ മാത്രമാണ് അടയാളപ്പെടുത്തപ്പെടാറുള്ളത്. എന്നാൽ പരമ്പരാഗത വായനകൾക്കപ്പുറം, ഗുരുവിനെ ഒരു സാമൂഹിക തത്ത്വചിന്തകനായും ആധുനിക പൗരത്വബോധത്തിന്റെ തത്ത്വശാസ്ത്രജ്ഞനായും വായിക്കേണ്ടതുണ്ട്.ജാതി ഒരാളുടെ ജനനംകൊണ്ട് അയാളുടെ സാമൂഹികസ്ഥാനം, പദവി, തൊഴിൽ, വിദ്യാഭ്യാസം, ആരാധന, ഭക്ഷണം, വാസസ്ഥലം, ബന്ധങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളെയും നിർവചിച്ചിരുന്ന കാലത്താണ് ഗുരു ജീവിച്ചത്. ഈ നികൃഷ്ട സവർണബോധത്തെയാണ് ഗുരു മതചിഹ്നങ്ങളെത്തന്നെ ആയുധമാക്കി തിരുത്തിക്കുറിച്ചത്. […]
Read more

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ; ഷൂട്ടിംഗിൽ വിദർശ കെ വിനോദിന് വെള്ളി

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ […]
Read more

നിലമ്പൂര്‍ ചോക്കാട് മലവെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി.

ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം.പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി കെ കോളനിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അപകടത്തിൽ ആറുപേരാണ് ഒഴുക്കിൽപ്പെട്ടത്. നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. ഞായറാഴ്ചയായതിനാൽ നിരവധി പേരാണ് ഇവിടം കാണാനും പുഴയിൽ കുളിക്കാനുമെല്ലാമായി എത്തിയിരുന്നത്. പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നൽകിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മരിച്ചവരിൽ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും രണ്ടാമത്തെയാളുടേത് […]
Read more

സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍. സഞ്ജുവും മുഖ്യമന്ത്രി രേഖാ ഗുപ്തയും ചേര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി. ഡല്‍ഹി സര്‍ക്കാരിന്റെ യുവ ശാക്തീകരണ പദ്ധതികളുടേയും എഐ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും ഒക്കെ പ്രവര്‍ത്തനങ്ങള്‍ ജന്‍ കൗശല്‍ ക്രേന്ദ്രയിലൂടെയാണ് നടക്കുക. ഡല്‍ഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച്ച നടത്തിയ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ […]
Read more

ഏഷ്യൻ ഗെയിംസിന് ജപ്പാനിൽ ഇന്ന് ഔദ്യോഗിക തുടക്കം;

കായിക ഏഷ്യയുടെ വൻകരപ്പോരാട്ടമായ ഏഷ്യൻ ഗെയിംസിന് ജപ്പാനിൽ ഇന്ന് ഔദ്യോഗിക തുടക്കമാകുന്നു. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മികച്ച കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന പോരാട്ടത്തിനാണ് ജപ്പാനിലെ ഐച്ചി-നാഗോയ (Aichi-Nagoya) വേദിയാകുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വരും ദിവസങ്ങളിൽ പ്രമുഖ കായിക ഇനങ്ങളിൽ അത്‌ലറ്റുകൾ മെഡലുകൾക്കായി പോരാടും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൻ സന്നാഹങ്ങളോടെയാണ് ഇത്തവണ ഏഷ്യൻ ഗെയിംസിനായി എത്തിയത്. വരും ദിവസങ്ങളിൽ കായികപ്രേമികൾക്ക് ആവേശം പകരുന്ന പോരാട്ടങ്ങൾക്കാണ് ജപ്പാൻ […]
Read more

ഉറി ഭീകരാക്രമണത്തിന്റെ നീറുന്ന ഓർമകൾക്ക് ഇന്ന് പത്താണ്ട്. വീരമൃത്യു വരിച്ച ധീരജവാന്മാരുടെ സ്മരണയിൽ രാജ്യം

രാജ്യത്തെ ഒന്നാകെ ഞെട്ടിക്കുകയും നടുക്കുകയും ചെയ്ത ഉറി ഭീകരാക്രമണം നടന്നിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. മാതൃരാജ്യത്തിന്റെ കാവലിനായി ജീവൻ തൃണവൽഗണിച്ച് വീരമൃത്യു വരിച്ച 19 ധീരജവാന്മാരുടെ സ്മരണയിൽ രാജ്യം ഇന്ന് പ്രണാമമർപ്പിക്കുന്നു. 2016 സെപ്റ്റംബർ 18-ന് പുലർച്ചെ 5:30-ഓടെയാണ് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറിയിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണുണ്ടാകുന്നത്. പുൽവാമയ്ക്ക് മുൻപ് അതിർത്തിയിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു ഇത്. മാതൃരാജ്യത്തിന്റെ അതിർത്തികളിൽ കാവലായി നിന്ന് സ്വന്തം ജീവൻ ബലികഴിച്ച […]
Read more

16കാരിയെ ബലാത്സംഗം ചെയ്ത‌്‌ കൊന്ന് പറമ്പിൽ ഉപേക്ഷിച്ചു; മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു വലിച്ചു, 4 പേർ അറസ്‌റ്റിൽ

16 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾ 19 വയസ്സുകാരനാണ്. ബലാത്സംഗം ചെയ്തശേഷം പെൺകുട്ടിയെ ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലെ വിജനമായ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു പ്രതികളിൽ ഒരാളായ 17 വയസ്സുകാരൻ പെൺകുട്ടിയുടെ സുഹൃത്തായിരുന്നു. അയാളെ കാണാനാണ് പെൺകുട്ടി പോയതെന്നു പൊലീസ് പറഞ്ഞു. മറ്റു മൂന്ന് പേർ 17 വയസ്സുകാരന്റെ കൂട്ടുകാരാണ്. മൃതദേഹം തെരുവ് നായ്ക്കൾ കടിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന്റെ […]
Read more

വിശ്വകർമ്മ ജയന്തി ദിനത്തിൽ തൊഴിലാളികൾക്ക് സമ്മാനവുമായി കേന്ദ്ര സർക്കാർ; പിഎഫ് ശമ്പളപരിധി ഉയർത്തി

ന്യൂഡൽഹി: വിശ്വകർമ്മ ജയന്തി ദിനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായും തൊഴിലാളികൾക്ക് ചരിത്രപരമായ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (EPFO) നിർബന്ധിത ശമ്പളപരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഈ നിർണായക തീരുമാനത്തിലൂടെ ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികളുടെ പിഎഫ് അക്കൗണ്ടിലേക്കുള്ള സ്ഥാപനങ്ങളുടെ വിഹിതം വർധിക്കുകയും, കൂടുതൽ ജീവനക്കാർക്ക് ഔദ്യോഗിക സാമൂഹിക സുരക്ഷാ പരിരക്ഷയുടെ ആനുകൂല്യം ലഭിക്കുകയും ചെയ്യും. 2014 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് പിഎഫ് […]
Read more

എറണാകുളത്ത് കെഎസ്‌ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം; വൻ ദുരന്തംൊഴിവായത് തലനാരിഴയ്ക്ക്

എറണാകുളം: എറണാകുളത്ത് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി (KSRTC) ബസ് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ ഉൾപ്പെടെ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും അധികൃതരും. ബുധനാഴ്ച റോഡിൽ യാത്രാതിരക്ക് അനുഭവപ്പെടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും, പൊലീസും അധികൃതരും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അപകടകാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 76-ാം പിറന്നാൾ; രാജ്യവ്യാപകമായി ബിജെപിയുടെ ‘സേവാ ദിവസ്’ ആഘോഷങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പിറന്നാളിനോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘സേവാ സങ്കൽപ് അഭിയാൻ’ എന്ന പേരിലുള്ള ഒരു മാസം നീളുന്ന പ്രത്യേക പരിപാടികളാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, സൗജന്യ ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയ നിരവധി ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളാണ് രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. ഇതിനുപുറമെ, വൈകിട്ട് 6 മുതൽ 7 വരെ ‘ആശീർവാദ് കാ ദിയ’യുടെ […]
Read more
1 2 3 4 5 6 … 39

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.