Recent News

Category: Local News

സുഗതന്റെ അവധി അപേക്ഷ; തദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ.

ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. തദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു. സുഗതന് അവധിക്കു വഴിയൊരുക്കിയതിൽ ചിത്രയ്ക്കെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണു നടപടി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് തദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയെ കോർപറേഷനിലെ കോൺഗ്രസ് കക്ഷി നേതാവ് കെ.എസ്. ശബരീനാഥൻ കണ്ടിരുന്നു. കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണ് […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകർക്ക് ജാമ്യം, 67 ദിവസങ്ങൾക്ക് ശേഷം പുറത്തേക്ക്

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം. 67 ദിവസത്തിനുശേഷമാണ് ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തോ അതിൻ്റെ സബ് ഡിവിഷൻ പരിധിയിലോ പ്രവേശിക്കരുത് എന്ന കർശന വിലക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് പൂർത്തിയായതായും പ്രതികളിൽ നിന്ന് ആയുധങ്ങൾ അടക്കം കണ്ടെടുത്ത് കഴിഞ്ഞതായും കോടതി വിലയിരുത്തി. ഇനിയും ഇവർ കസ്റ്റഡിയിൽ തുടരേണ്ട […]
Read more

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഭക്തര്‍ക്ക് കൂടുതല്‍ സുഖമമായി ദര്‍ശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ചൊവ്വ, വ്യാഴം ദിനങ്ങളില്‍ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ ക്യൂ ദര്‍ശനം. ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം. പദ്ധതി നടപ്പിലാകുന്നതിലൂടെ […]
Read more

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പിഎസ് പ്രശാന്തിനെതിരെയടക്കം നിർണായക കണ്ടെത്തലുകൾ

ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിജിലൻസിന് വിട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച്. നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് അന്വേഷണം വിജിലൻസിന് വിട്ടത്. പ്രത്യേക കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ. വിഷയം അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കണം. കേസെടുത്ത് ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും വ്യക്തമാക്കിയ കോടതി, കേസിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17A […]
Read more

ഓൺലൈനായി വാങ്ങിയ രാസവസ്തു കത്തിച്ച് ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു.

പുണെയിൽ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. പിംപ്രി മോർവാഡിയിലെ കരിഷ്മ ഗ്ലോറി ഫ്ലാറ്റിലാണ് സംഭവം.തിരുവനന്തപുരം സ്വദേശി പി.എസ്. വിനോദ് (47), ഭാര്യ വട്ടിയൂർകാവ് സ്വദേശി സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
Read more

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: വഴിവിട്ട നീക്കത്തിൽ ഉദ്യോഗസ്ഥർക്ക് കുരുക്ക്; നടപടി ഇന്ന് ഉണ്ടായേക്കും

കരുതൽ തടങ്കലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. സമർപ്പിച്ച അപേക്ഷയിൽ നിയമവിരുദ്ധമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയ ആഭ്യന്തര, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണവും നടപടിയും വരുന്നത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഇന്നെയുണ്ടായേക്കും.
Read more

തലശ്ശേരി അബ്ദുൽ ജലീൽ വധക്കേസ്: നീണ്ടനാളത്തെ ഒളിവ് ജീവിതത്തിനൊടുവിൽ പ്രധാന പ്രതി പിടിയിൽ

തലശ്ശേരി തലാപ്പിൽ വെച്ച് അബ്ദുൽ ജലീലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രധാന പ്രതിയെ പോലീസ് വലയിലാക്കി. കൃത്യം നടത്തി വർഷങ്ങളായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കേസിന്റെ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുന്നു.
Read more

കൊച്ചിയിൽ നിയന്ത്രണംവിട്ട കപ്പൽ തീരത്തേക്ക് പാഞ്ഞടുത്തു; ടഗ് ബോട്ടുകളുടെ ഇടപെടലിൽ വൻ അപകടം ഒഴിവായി

കൊച്ചി തീരത്ത് ഇന്നലെ രാത്രി കണ്ടെയ്നർ കപ്പലിന്റെ നിയന്ത്രണം നഷ്ടമായത് പരിഭ്രാന്തി പരത്തി. സൂറത്തിൽ നിന്ന് പുറപ്പെട്ട ‘എസ്എസ്എൽ മുംബൈ’ എന്ന കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. സാധാരണ നിലയിൽ തുറമുഖത്തിന് പുറത്തെത്തുമ്പോൾ കപ്പലുകൾ ഡോക്ക് ചെയ്യുകയും തുടർന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ അകത്തേക്ക് കൊണ്ടുവരികയുമാണ് പതിവ്. എന്നാൽ ഇന്നലെ രാത്രി നിയന്ത്രണം നഷ്ടമായ ഈ കപ്പൽ അതിവേഗത്തിൽ തീരത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കപ്പൽ കരയോട് അടുത്തത് വലിയ അപകടസാധ്യത ഉയർത്തിയിരുന്നു. എന്നാൽ ഉടൻ തന്നെ ടഗ് ബോട്ടുകൾ പാഞ്ഞെത്തി […]
Read more

തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം.

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെടാനിരുന്ന KL 15A 0532 നമ്പര്‍ ബസിന്റെ അടിഭാഗത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അടിഭാഗത്ത് നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യാത്രക്കാരെ ഉടന്‍ സുരക്ഷിതമായി പുറത്തിറക്കി. തീ ആളിപ്പടരുന്നതിന് മുന്‍പ് തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ സമയോചിത ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Read more

ശക്തമായ മഴയെ തുടർന്ന് രാത്രിയാത്ര നിരോധനം; നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതത്തിന് നിയന്ത്രണം

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നേര്യമംഗലം മുതൽ അടിമാലി വരെയുള്ള പാതയിൽ രാത്രികാല യാത്ര നിരോധിച്ചു. മലയോര മേഖലകളിൽ മഴ ശക്തമായതോടെ മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനുമുള്ള സാധ്യത മുന്നിൽ കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ അടിയന്തര നടപടി.രാത്രികാലങ്ങളിൽ അപകട സാധ്യത വളരെ കൂടുതലായതിനാൽ പൊതുജനങ്ങൾ ഈ വഴിയുള്ള അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പാതയിലുടനീളം നിരീക്ഷണവും സുരക്ഷാ സജ്ജീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. […]
Read more
1 10 11 12 13 14 18

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.