തിരുവനന്തപുരത്ത് സ്ഥാപിക്കാനിരിക്കുന്ന രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ശ്രീ കെ. കരുണാകരന്റെ്റെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെറെ പൊതുജീവിതത്തിലെ സംഭാവനകളെ മാനിച്ചുള്ള ഈ തീരുമാനത്തെ ബഹുമാനിക്കുന്നു.
കേരള ആരോഗ്യ സർവകലാശാല രൂപീകരിച്ച സമയത്ത് കേരള മറന്ന് തുടങ്ങിയ മഹത് വ്യക്തിത്വമായ ഡോ പി പല്പുവിന്റെ പേരിടണമെന്ന് അഭ്യർത്ഥിച്ചത് നിർഭാഗ്യവശാൽ നടക്കാതെ പോയി. ഇപ്പോൾ ഹരിപ്പാട് ഒരു പുതിയ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു ശേഷം 60 സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ വരാനുള്ള സാധ്യത കേന്ദ്രസർക്കാർ എയിം സ് ആരംഭിച്ചാൽ തന്നെ അതിനു നമുക്ക് താത്പര്യമുള്ളവരുടെ പേരിടാനും പറ്റുമെന്ന് തോന്നുന്നില്ല.



