Recent News

Category: Local News

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത: 1000 രൂപ വർധിപ്പിച്ചു, ഉത്തരവിറങ്ങി.

ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും അനുവദിച്ചു. 1000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്. ഇതിനായി 26.47 കോടിരൂപ അനുവദിച്ചു.
Read more

കോട്ടയത്തും കനത്ത മഴയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണ്ണമായും ഒലിച്ചുപോയി

ഇടുക്കിക്ക് പിന്നാലെ കോട്ടയം ജില്ലയിലും കനത്ത മഴയെത്തുടർന്ന് വൻ ഉരുൾപൊട്ടൽ. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണ്ണമായും ഒലിച്ചുപോയി. പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. അപകട സമയത്ത് വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചു വരികയാണ്.
Read more

റാന്നി ടൗണിൽ ഒരുനില കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളം, അരമണിക്കൂർ കൊണ്ട് എല്ലായിടത്തും വെള്ളം കയറി

ഇരച്ചെത്തിയ വെള്ളം പതിയെ പിൻവാങ്ങിയപ്പോൾ റാന്നിയിൽ ശേഷിച്ചത് നഷ്ടക്കണക്കുകൾ മാത്രം. 2018ലേതിനു സമാനമായി, ഓണത്തിനായി സമാഹരിച്ചിരുന്ന സാധനങ്ങൾ വെള്ളം കയറി നശിച്ചു. പുനലൂർ-മൂവാറ്റുപുഴ പാതയോട് ചേർന്ന, മിക്ക കടകളിലും താഴത്തെ നിലയിൽ വെള്ളം കയറി.
Read more

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

അത്യാവശ്യമില്ലാത്ത യാത്ര ഒഴിവാക്കണമെന്ന് കളക്ടർവയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ […]
Read more

പത്തനംതിട്ട പമ്പയാറ്റിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നു

പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. ശബരിമല വനമേഖലയിൽ അടക്കം രാത്രിമുതൽ പെരുമഴ പെയ്യുകയാണ്. പമ്പ ത്രിവേണിയിൽ വെള്ളം പാലത്തിൽത്തൊട്ടു. തിരുവല്ല ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. റാന്നിയിൽ താഴ്ന്ന റോഡുകൾ വെള്ളത്തിനടിയിലായി. എം.സി റോഡിൽ തിരുമൂലപുരത്ത് വെള്ളം കയറി. ആറന്മുളയിൽ വീടുകളിൽ വെള്ളം കയറി. കക്കാട്ടാർ കരകവിയുന്ന നിലയിലാണ്. മൂഴിയാർ അണക്കെട്ട് തുറന്നേക്കും. അപ്പർകുട്ടനാട്ടിൽ ആളുകളെ മാറ്റുന്നു
Read more

ശക്തമായ മഴയിൽ പൊൻമുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു

രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് അനുമാനം. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
Read more

ഇടുക്കിയിൽ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണ്ണമായി മണ്ണടിഞ്ഞു, ഒരാളെ കാണാനില്ല in english

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വൻ ഉരുൾപൊട്ടൽ. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒരു വീട് പൂർണ്ണമായും മണ്ണിനടിയിലായി. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായതായി പ്രാദേശിക വിവരങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
Read more

കേരളത്തിൽ പരക്കെ കനത്ത മഴ തുടരുന്നു; 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ഉൾപ്പെടെയുള്ള വടക്കൻ-മലയോര ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടൊപ്പം മറ്റ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും നിലവിലുണ്ട്.അടുത്ത മണിക്കൂറുകളിൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ അതിതീവ്ര മഴയ്ക്ക് […]
Read more

കനത്ത മഴ: നീരൊഴുക്ക് വർധിക്കുന്നു, പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. ഇന്ന് (ആഗസ്‌ത്‌ 03) ഉച്ചകഴിഞ്ഞ് 2.30 ന് പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. 20 സെന്റിമീറ്റർ വീതമാണ് (ആകെ 80 സെന്റിമീറ്റർ) ഷട്ടറുകൾ ഉയർത്തുക.ഇതേതുടർന്ന് അരുവിക്കര അണക്കെട്ടിലെ ജലനിരപ്പും ഉയരാനുള്ള സാഹചര്യം കണ്ട് ഇന്ന് (ആഗസ്റ്റ് 03) വൈകിട്ട് 5.30തോടെ അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഉയർത്തും. 20 സെൻ്റീമീറ്റർ വീതം കൂടി (നിലവിലെ 120 സെൻ്റീമീറ്ററിന് […]
Read more

ആദ്യം വിള്ളലും ശബ്ദവും, രണ്ടരമണിക്കൂറിനുള്ളിൽ നിലംപൊത്തി; മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിനഗറിലെ കോഹിനൂർ ബിൽഡിംഗിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സംഘം, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചുണ്ട്. കാലപ്പഴക്കം കാരണമാണ് കെട്ടിടം തകർന്നുവീണതെന്നാണ് പ്രാഥമികനിഗമനം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. അതിനിടെ, കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി […]
Read more
1 12 13 14 15 16 18

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.