Recent News

Author: Nireeshanam News

സി.ജെ.പി പ്രതിഷേധം പൊലീസിനെതിരായ പരാതികൾ എണ്ണിപ്പറഞ്ഞ് കോടതിസഭയിൽ ഇന്നും ബഹളം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ജെ.പി സമരങ്ങളെ നേരിട്ട പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വത്വന്ത്ര്യമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. സമരം നടക്കുന്നു എന്ന കാരണം കൊണ്ട് മാത്രം പൊലീസിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേസന്വേഷണത്തിനായി വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന സൂചനയും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറുപടി കൂടി പരിഗണിച്ച ശേഷമായിരിക്കും ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പ്രതിഷേധത്തില്‍ പങ്കെടുത്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത പതിനെട്ട് വയസിന് […]
Read more

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി സതീശൻ, ‘നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം പുനപരിശോധിക്കണം’

മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. നിയന്ത്രണം സംസ്ഥാനത്തെ ദേശീയാ പാതാ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്ടീവിറ്റിയെ അടക്കം ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മാറ്റിയാൽ ദക്ഷിണേന്ത്യക്കാകെ ഗുണകരമാകുമെന്നും കത്തിലൂടെ കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read more

താൽക്കാലിക അധ്യാപക നിയമനം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗനിർദേശങ്ങൾക്കെതിരെ കെ.സി.ബി.സി

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ താൽക്കാലിക (ദിവസവേതന) അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾക്കെതിരെ കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി). സ്കൂൾ മാനേജർമാരുടെ അധികാരം കവർന്നെടുത്ത് നിയമനങ്ങൾ നിയന്ത്രിക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന് കെ.സി.ബി.സി ആരോപിച്ചു. പ്രധാന വിവരങ്ങൾ: പുതിയ മാർഗനിർദേശങ്ങളിലെ പ്രധാന വ്യവസ്ഥകൾ:
Read more

ജപ്പാനിൽ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

125 മില്യൺ ജനങ്ങൾ അതിവസിക്കുന്ന ജപ്പാനിൽ ഓരോ വർഷവും നൂറിലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തുന്നത് ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 3.28 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടലിനടിത്തട്ടിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി (JMA) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ പ്രദേശത്തുള്ള ക്യുഷു ദ്വീപിലാണ് […]
Read more

വഞ്ചിയൂരിലെ കൊലപാതകം: കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: വഞ്ചിയൂരിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ചമ്പക്കട സ്വദേശിയായ വിശാഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രദീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. പ്രതികളും കൊല്ലപ്പെട്ടയാളും തമ്മിൽ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. തുടർനടപടികളുടെ ഭാഗമായി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

തിരുവനന്തപുരത്ത് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഉൾപ്പെടെ നാല് പേർ പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതിയായ പ്രദീപ്, ഒപ്പം ഉള്ളവരായ വിനീത്, റാസിം, ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. വഞ്ചിയൂർ പാൽക്കുളങ്ങരയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നത്. ചമ്പക്കട സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. പ്രദീപും വിശാഖും തമ്മിൽ മുൻ വൈരാഗ്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചുരുങ്ങിയ […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാനും ജാഗ്രത പാലിക്കാനും പൊതുജനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. […]
Read more

കുറ്റിപ്പുറം ബസ് അപകടം: പ്രദേശത്ത് ഇന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും

മലപ്പുറം: കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം ആറുവരിപ്പാതയിലുണ്ടായ ദാരുണമായ ബസ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിലാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് (NATPAC), എൻ.എച്ച്.എ.ഐ. തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച രാവിലെ കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തിയ ലിമിറ്റഡ് സ്റ്റോപ്പ് പ്രൈവറ്റ് ബസ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിനും റെയിൽവേ മേൽപ്പാലത്തിനും സമീപം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് […]
Read more

ജനം ടി.വി തിരുവനന്തപുരം ബ്യൂറോ ക്യാമമാൻ അഭിജിത് ശ്രീകുമാർ വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തിൽ ജനം ടിവി മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനും പാറശാല സ്വദേശിയുമായ അഭിജിത്ത് (26) ആണ് മരിച്ചത്.ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കാഞ്ഞിരംകുളത്തുവെച്ചാണ് അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാധ്യമപ്രവർത്തന രംഗത്തെ മിടുക്കനായ യുവപ്രതിഭയുടെ അപ്രതീക്ഷിത വേർപാട് സഹപ്രവർത്തകരേയും മാധ്യമ ലോകത്തെയും ഒരുപോലെ ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. […]
Read more

ട്വന്റി 20യുമായി വഴിപിരിഞ്ഞ് അഖിൽ മാരാർ. സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയ്ക്കൊടുവിലാണ് തീരുമാനം.

ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനങ്ങളുയർത്തി അഖിൽ മാരാർ പാർട്ടി അംഗത്വം രാജിവെച്ചു. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും മുന്നോട്ട് സഹകരിച്ചുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ […]
Read more
1 … 32 33 34 35 36 … 39

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.