Recent News

Author: Nireeshanam News

പ്ലാസ്റ്റിക് നോട്ടുകളിലേക്ക് ഇന്ത്യയും. 10, 20 രൂപ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ എത്തും

പ്ലാസ്‌റ്റിക് നോട്ടുകൾപരീക്ഷിക്കുന്നതിന്റെ ഭാഗമായി 10രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.ആകെ 3,000 കോടി രൂപയുടെ നോട്ടുകളാണ് ഇതിലൂടെ വിപണിയിലെത്തിക്കുക. ഇതു സംബന്ധിച്ച് ആർബിഐ കേന്ദ്രത്തിന് അയച്ച നിർദേശം അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കടലാസ് നോട്ടുകൾക്കൊപ്പം പ്ലാസ്‌റ്റിക് നോട്ടുകളും വിതരണം ചെയ്യാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. കടലാസ് നോട്ടുകൾക്ക് പകരം പൂർണമായി പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരാൻ […]
Read more

ബഹിരാകാശ ചരിത്രത്തിൽ ഇനി ഒരു മലയാളി അധ്യായം…ഓഗസ്റ്റ് 6ന് സ്‌പേസ് വാക്കിലൂടെ ചരിത്രമെഴുതാൻ അനിൽ മേനോൻ.

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ അനില്‍ മേനോന്‍. ഓഗസ്റ്റ് 6നാണ് നാസയിലെ ശാസ്ത്രജ്ഞന്‍ അനില്‍ മേനോന്‍ ആറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സ്‌പേസ് വാക്ക് നടത്തുക. മെഡിസിനിലും എന്‍ജിനീയറിങ്ങിലും ബിരുദമുള്ള അനില്‍ മേനോന്‍ 2014ല്‍ ഫ്‌ലൈറ്റ് സര്‍ജന്‍ ആയാണ് ആദ്യം നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്‌പേസ് എക്‌സുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് സ്‌പേസ് ഫോഴ്‌സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് അനില്‍ മേനോന്‍. പാലക്കാട് ഒറ്റപ്പാലം […]
Read more

എയിംസിനായി സമ്മർദ്ദം ശക്തമാക്കാൻ കേരളം; ആരോഗ്യമന്ത്രി കെ. മുരളീധരൻ ഡൽഹിയിലേക്ക്

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജറി പരിഗണനയിലുണ്ടെന്നും കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയിൽ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ […]
Read more

PSC പരീക്ഷാ ക്രമക്കേട്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ പി.എസ്.സി യോഗം ഇന്ന്; നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ പറഞ്ഞിരുന്നു. പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേട് ആരോപിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച് ആരോപണവിധേയർക്കെതിരെ കൂടുതൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമായതിനാൽ വിജിലൻസ് ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി തുടർനടപടി […]
Read more

സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ; നടി ലക്ഷ്മി പ്രിയക്കെതിരെ അൻസിബ ഹസൻ നൽകിയ കേസിൽ വിധി ഇന്ന്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നടി അൻസിബ ഹസൻ, നടി ലക്ഷ്മി പ്രിയക്കെതിരെ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് അൻസിബ നിയമനടപടിയിലേക്ക് കടന്നത്. താരങ്ങൾക്കിടയിലെ ഈ നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി വിധി ഏറെ നിർണായകമാണ്. സോഷ്യൽ മീഡിയയിലെ അതിരുകടന്ന വിമർശനങ്ങൾക്കും പരാമർശങ്ങൾക്കും എതിരെയുള്ള പോരാട്ടമെന്ന നിലയിൽ സിനിമാ ലോകവും ഏറെ പ്രാധാന്യത്തോടെയാണ് ഈ കേസിനെ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനക്കോള്ള: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണവും ഫൊറന്‍സിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനസംഘടിപ്പിച്ച എസ്‌ഐടിയുടെ വിശദാംശങ്ങള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ആര്‍ജെഡി എംപി സുധാകര്‍ സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ സംഭാവനാ തട്ടിപ്പ് കേസ് രാഷ്ട്രീയവല്‍കരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് […]
Read more

വിദ്യാർത്ഥികളോട് മാപ്പ് പറയണം: കേന്ദ്ര സർക്കാരുമായി CJP നേതാക്കളുടെ ചർച്ച ആരംഭിച്ചു

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ്-CRPF നടപടികളിൽ പ്രതിഷേധിച്ച് സേനകൾ പരസ്യമായി മാപ്പ് പറയണമെന്ന് CJP ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് CJP മുതിർന്ന നേതാക്കൾ കേന്ദ്ര സർക്കാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലവും തുടർനടപടികളും വായിക്കാം.
Read more

“എന്നെ ഹീറോ ആക്കരുത്; ഒരു മനുഷ്യനെ നായകനാക്കിയതിന്റെ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നത്, ആ തെറ്റ് ആവർത്തിക്കരുത്”: അഭിജിത്ത് ദീപകെ

വ്യക്തിപൂജകൾക്കെതിരെയും നായകസങ്കൽപ്പങ്ങൾക്ക് പിന്നാലെ പോകുന്നതിനെതിരെയും പ്രതികരിച്ച് അഭിജിത്ത് ദീപകെ. തന്നെയൊരു ഹീറോ ആയി ചിത്രീകരിക്കരുതെന്നും, മുൻപ് നടന്ന ഇത്തരം തെറ്റുകളുടെ പ്രത്യാഘാതങ്ങളാണ് നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.
Read more

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം!

ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ രാജ്യത്തുടനീളം അണമുറിയാതെ തുടർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) യുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ സമരത്തിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഒടുവിൽ മുട്ടുമടക്കിയത്. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന മന്ത്രിയുടെ രാജി അംഗീകരിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. പൊലീസ് നടപടികളും വെല്ലുവിളികളും മറികടന്ന് മുന്നേറിയ ഈ സമരം വിജയം കണ്ടത് രാജ്യത്തെ യുവജനതയ്ക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. അധിക്ഷേപങ്ങളെ […]
Read more

സിജെപി പ്രതിഷേധം: പേളി മാണിയുടെ നിലപാടിനെ രഞ്ജിനി ഹരിദാസുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വിമർശനം

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രമുഖ അവതാരകയും നടിയുമായ പേളി മാണി എടുത്ത നിലപാടിനെ രഞ്ജിനി ഹരിദാസിന്റെ പ്രതികരണവുമായി താരതമ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. വിഷയത്തിൽ ഇരുവർക്കുമിടയിലെ നിലപാടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഉപയോക്താക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കുന്നത്. മുമ്പ് ബിഗ് ബോസ് ഷോയിൽ വെച്ച് ഇരുവർക്കുമിടയിൽ ഉണ്ടായ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പലരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പേളിയുടെ പോസ്റ്റുകൾക്ക് താഴെ ഇരുവരുടെയും പ്രതികരണങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകൾ സജീവമാണ്. […]
Read more
1 … 33 34 35 36 37 … 39

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.