Recent News

സി.ജെ.പി പ്രതിഷേധം പൊലീസിനെതിരായ പരാതികൾ എണ്ണിപ്പറഞ്ഞ് കോടതിസഭയിൽ ഇന്നും ബഹളം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ജെ.പി സമരങ്ങളെ നേരിട്ട പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വത്വന്ത്ര്യമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. സമരം നടക്കുന്നു എന്ന കാരണം കൊണ്ട് മാത്രം പൊലീസിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

കേസന്വേഷണത്തിനായി വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന സൂചനയും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറുപടി കൂടി പരിഗണിച്ച ശേഷമായിരിക്കും ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

പ്രതിഷേധത്തില്‍ പങ്കെടുത്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത പതിനെട്ട് വയസിന് താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും വിട്ടയക്കണമെന്നും കോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.