Recent News

വഞ്ചിയൂരിലെ കൊലപാതകം: കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: വഞ്ചിയൂരിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

ചമ്പക്കട സ്വദേശിയായ വിശാഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രദീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. പ്രതികളും കൊല്ലപ്പെട്ടയാളും തമ്മിൽ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. തുടർനടപടികളുടെ ഭാഗമായി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.