Recent News

ശാന്തൻപാറയിൽ വീണ്ടും ‘ചക്കക്കൊമ്പൻ’: റേഷൻ കട തകർത്ത് അരി തിന്നു; ആന ഈ കട തകർക്കുന്നത് ഇത് 12-ാം തവണ

ഇടുക്കി ശാന്തൻപാറ ആനയിറങ്കലിൽ വീണ്ടും കാട്ടാന ആക്രമണം. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാന റേഷൻ കട തകർത്തു. കടയിലുണ്ടായിരുന്ന അരി ഭക്ഷിച്ച ശേഷമാണ് ആന സമീപത്തെ കാട്ടിലേക്ക് മടങ്ങിയത്.

വർഷങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാനശല്യത്തിന് ഇനിയും ശാശ്വത പരിഹാരമായിട്ടില്ല. ഇത് പന്ത്രണ്ടാം തവണയാണ് ഈ പ്രത്യേക റേഷൻ കട ചക്കക്കൊമ്പൻ തകർക്കുന്നത്. ജനവാസ മേഖലയിലിറങ്ങി കടകളും കൃഷികളും നശിപ്പിക്കുന്നത് പതിവായിട്ടും വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.