ഡൽഹി മെട്രോയിൽ യാത്രക്കാരനോട് സി.ഐ.എസ്.എഫ് ജവാൻ മോശമായി പെരുമാറിയെന്ന പരാതിയിൽ കർശന നടപടിയുണ്ടാകുമെന്ന് സി.ഐ.എസ്.എഫ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സേനയുടെ പ്രതികരണം.
യാത്രക്കാരനുമായി ജവാൻ തർക്കിക്കുന്നതും മോശമായി പെരുമാറുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു.
സേനാംഗങ്ങളുടെ പെരുമാറ്റത്തിൽ കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.



