Recent News

സ്ത്രീകൾക്ക് രാത്രി യാത്ര സുരക്ഷിതമാക്കാൻ കെ.എസ്.ആർ.ടി.സിയുടെ ‘പിങ്ക് ബസ്’; ആദ്യ സർവീസ് തമ്പാനൂർ മുതൽ ടെക്‌നോപാർക്ക് വരെ

രാത്രികാലങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി പ്രത്യേക ‘പിങ്ക് ബസ്’ സർവീസുകൾ ആരംഭിക്കുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് വച്ച് നടക്കും.
വൈകുന്നേരം 6:00 മണി മുതൽ രാത്രി 10:45 വരെയാണ് ബസിന്റെ പ്രവർത്തന സമയം. പദ്ധതിയുടെ ആദ്യഘട്ട സർവീസ് തമ്പാനൂരിൽ നിന്ന് ടെക്‌നോപാർക്കിലേക്ക് ആയിരിക്കും. രാത്രി വൈകി ജോലിയും പഠനവും കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന സ്ത്രീകൾക്കും ടെക്‌നോപാർക്ക് ജീവനക്കാർക്കും ഈ സർവീസ് വലിയ ആശ്വാസമാകുന്നതാണ്.
സ്ത്രീകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സർവീസ് നടത്തുന്ന പിങ്ക് ബസുകളിൽ ജീവനക്കാരും പൂർണ്ണമായും സജ്ജരായിരിക്കും. ഘട്ടംഘട്ടമായി മറ്റ് പ്രധാന നഗരങ്ങളിലേക്കും ഇത്തരം പിങ്ക് ബസ് സർവീസുകൾ വ്യാപിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.