ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള സൂചന നൽകി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരുപക്ഷേ ഇത് തന്റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാമെന്ന് റൊണാൾഡോ പ്രതികരിച്ചു.
വിരമിക്കൽ സംബന്ധിച്ച തീരുമാനത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കൃത്യമായ വിരമിക്കൽ തീയതി റൊണാൾഡോ പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനായും ക്ലബ് ഫുട്ബോളിലും സജീവമായ റൊണാൾഡോ, കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. താരത്തിന്റെ വിരമിക്കൽ സംബന്ധിച്ച സൂചന ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിനും ക്ലബ് ഫുട്ബോൾ യാത്രയ്ക്കും ഇതോടെ അവസാനമാകുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.



