Recent News

സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍. സഞ്ജുവും മുഖ്യമന്ത്രി രേഖാ ഗുപ്തയും ചേര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി. ഡല്‍ഹി സര്‍ക്കാരിന്റെ യുവ ശാക്തീകരണ പദ്ധതികളുടേയും എഐ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും ഒക്കെ പ്രവര്‍ത്തനങ്ങള്‍ ജന്‍ കൗശല്‍ ക്രേന്ദ്രയിലൂടെയാണ് നടക്കുക. ഡല്‍ഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച്ച നടത്തിയ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പോസ്റ്റര്‍ പുറത്തിറക്കി.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഷാലിമാര്‍ ബാഗില്‍ ജന്‍ കൗശല്‍ കേന്ദ്രയുടെ കീഴില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനായുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. അടുത്ത ഒരു വര്‍ഷത്തില്‍ ഒരു കോടി പേരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാട് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സഞ്ജുവിന്റെ വീഡിയോ സന്ദേശവുമുണ്ടാകും.
സഞ്ജുവിനെ ജന്‍ കൗശല്‍ കേന്ദ്ര ബ്രാന്‍ഡ് അംബാസഡറാക്കിയതിലൂടെ യുവാക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിലയിരുത്തല്‍.അഫ്ഗാനിസ്ഥാനുമായി നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നു മത്സരങ്ങളുടേയും വിജയത്തിന് പിന്നാലെയാണ് സഞ്ജു ഡല്‍ഹി സര്‍ക്കാരിന്റെ യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായത്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.