പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. ഡോ. അജയപുരം ജ്യോതിഷ് കുമാർ രചിച്ച പുസ്തകം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ രാഷ്ട്രീയ നേതാവ് ചെറിയാൻ ഫിലിപ്പ് പ്രമുഖ ഗായകൻ കല്ലറ ഗോപന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
മലയാള ചലച്ചിത്ര-നാടക സംഗീത ലോകത്ത് അവിസ്മരണീയമായ ഈണങ്ങൾ സമ്മാനിച്ച അർജുനൻ മാസ്റ്ററുടെ ജീവിത വഴികളും സംഗീത ജീവിതത്തിലെ നാഴികക്കല്ലുകളും അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. സംഗീത പ്രേമികൾക്കും വരുംതലമുറയ്ക്കും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകാൻ ഈ ജീവചരിത്ര ഗ്രന്ഥത്തിന് സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി



