Recent News

ലോക കേരള സഭ പിരിച്ചുവിടും; പ്രവാസികൾക്കായി ബദൽ സംവിധാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ലോക കേരള സഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോക കേരള സഭയ്ക്ക് പകരം പ്രവാസികളുടെ പ്രശ്നങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഹരിക്കാൻ പുതിയ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

മുൻപ് നടന്ന ലോക കേരള സഭകളിൽ കൈക്കൊണ്ട തീരുമാനങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ തുകയുടെ സാമ്പത്തിക ചെലവും ധൂർത്തും മാത്രമാണ് ഇതുവഴി ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു

പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ട് പരിഹരിക്കുന്നതിന് പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം. പ്രവാസികളുടെ പണം കേവലം നിക്ഷേപമായി മാത്രം മാറ്റാതെ സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്ന വലിയ പദ്ധതികൾ ആവിഷ്കരിക്കും.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.