കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട മലയാളി വ്ലോഗർ അരുണിമയെ മോചിപ്പിച്ചു. മോചനത്തിന് പിന്നാലെ താൻ അനുഭവിച്ച ഭയവും മാനസിക ബുദ്ധിമുട്ടുകളും മാറാനുണ്ടെന്നും, തനിക്ക് ഇനിയും 500 കിലോമീറ്ററോളം യാത്ര ചെയ്യാനുണ്ടെന്നും അരുണിമ പ്രതികരിച്ചു.
യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന സംഭവങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നുവെങ്കിലും ഒടുവിൽ സുരക്ഷിതമായി മോചനം സാധ്യമായതിന്റെ ആശ്വാസത്തിലാണ് അവർ. വ്ലോഗിംഗിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ എത്തിയതായിരുന്നു അരുണിമ. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.



