Recent News

വൈദ്യുതി പ്രതിസന്ധിയിൽ നേരിയ ആശ്വാസം; 150 മെഗാവാട്ട് കേന്ദ്രവിഹിതം ഇന്ന് മുതൽ ലഭിക്കും

തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ബുദ്ധിമുട്ടിലായ സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം. 150 മെഗാവാട്ട് വൈദ്യുതി കേന്ദ്രവിഹിതമായി ഇന്ന് മുതൽ കേരളത്തിന് ലഭ്യമാകും.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നതിനെ തുടർന്ന് നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് അധിക വൈദ്യുതിയെത്തുന്നത്. ഈ അധിക വിഹിതം ലഭിക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുമെന്നാണ് കെഎസ്‌ഇബിയുടെയും (KSEB) സർക്കാരിന്റെയും പ്രതീക്ഷ.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.