Recent News

മെസ്സിയുടെ പേരിലെ സാമ്പത്തിക ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കാൻ നിർദേശം

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. ഇതിനായി മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി.

മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയിൽ സ്പോൺസറെ തെരഞ്ഞെടുത്തതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ ഉറവിടം, സർക്കാർ ഉത്തരവുകൾ, സ്റ്റേഡിയം കൈമാറിയതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവ അന്വേഷണത്തിന്റെ പരിധിയിൽ വരും.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.