കാസർകോടിന്റെ തെരുവുകളെ ആവേശക്കടലാക്കി ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ബൈക്ക് റൈഡർമാരുടെ ഹാർലി ഡേവിഡ്സൺ ബൈക്ക് റാലി നടന്നു. കിലോമീറ്ററുകളോളം നീണ്ട റാലിയിൽ നൂറുകണക്കിന് ഹാർലി ഡേവിഡ്സൺ ബൈക്കുകളാണ് അണിനിരന്നത്. കട്ടപ്പുക ഉയർത്തിയും എൻജിന്റെ ഗർജ്ജനത്തോടെയും നഗരവീഥികളെ കീഴടക്കിയ റാലി കാണാൻ വഴിയോരങ്ങളിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.



