കാപ്പ കേസിൽ പ്രതിയായ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനായുള്ള അനൂകൂല നടപടി റദ്ദാക്കിയ തദ്ദേശ സ്വയംഭരണ വകുപ്പ് കുറിപ്പില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലറുമായ കെ.എസ് ശബരിനാഥന്.
വിഷയത്തിന്റെ സത്യാവസ്ഥ മനസിലാക്കി ഉചിതമായ തീരുമാനമെടുത്ത വകുപ്പ് മന്ത്രി കെ.എം.ഷാജിക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സുഗതനായുള്ള നിയമവിരുദ്ധ നടപടിയെ സംബന്ധിച്ച് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നുവെന്നും കേരളം യുഡിഎഫ് ഭരിക്കുമ്പോൾ വഴിവിട്ട തരത്തിലുള്ള സവിശേഷ സഹായവും ലഭിക്കുമെന്ന് തെല്ലും കരുതേണ്ടെന്നും ശബരിനാഥന് പറഞ്ഞു. അന്തിമ വിജയം നേടും വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



