ഇടുക്കിക്ക് പിന്നാലെ കോട്ടയം ജില്ലയിലും കനത്ത മഴയെത്തുടർന്ന് വൻ ഉരുൾപൊട്ടൽ. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണ്ണമായും ഒലിച്ചുപോയി. പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. അപകട സമയത്ത് വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചു വരികയാണ്.



