Recent News

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ട! ഈ മണ്ഡലകാലത്ത് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ട! ഈ മണ്ഡലകാലത്ത് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം

ഈ മണ്ഡലകാലത്ത് ശബരിമലയിൽ അരവണ നിർമ്മാണത്തിന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കാനാണ് തീരുമാനം. മിൽമ നെയ്യ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം നടക്കുന്നതിനിടെയാണ് തീരുമാനം
തിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് ദേവസ്വം ബോർഡ് തീരുമാനം. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിക്കാൻ ശബരിമലയിൽ പ്ലാന്റ് ഉണ്ടെന്നും ബോർഡ് വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കവെയാണ് ബോർഡിന്റെ പുതിയ തീരുമാനം. അതേസമയം ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. മില്‍മയിലെ ഉദ്യോഗസ്ഥരുടെ പങ്ക് തെളിവടക്കം പുറത്ത് വന്നതിന് പിന്നാലെയാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയും വെളിച്ചത്ത് വരുന്നത്

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.