Recent News

ഇനി മണിക്കൂറുകൾ മാത്രം, കടലോളം പ്രതീക്ഷയിൽ തീരം; നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ ഒൻപതിന് ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രിയോടെയാണ് അവസാനിക്കുന്നത്. കടലോളം പ്രതീക്ഷയുമായി സംസ്ഥാനത്ത് ആയിരത്തോളം യാനങ്ങൾ ചാകരക്കോള് കൊയ്യാൻ കടലിലേക്ക് ഇറങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ട്രോളിങ് നിരോധനകാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ച രീതിയിൽ മത്സ്യം ലഭിച്ചിരുന്നതിനാൽ വൻതോതിൽ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, പേക്കണവ, കിളിമീൻ, ഉലുവ, കണ്ണൻ അയല തുടങ്ങിയവ ധാരാളമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.