കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ അയോഗ്യനാക്കണമെന്ന പ്രതിപക്ഷത്തിന്റെ (എൽ.ഡി.എഫ് – യു.ഡി.എഫ്) ആവശ്യങ്ങൾക്കിടെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതികരണവുമായി മേയർ വി.വി. രാജേഷ്.
അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്തിന് അയോഗ്യത വരുമെന്നിരിക്കെ, സുഗതൻ സമർപ്പിച്ച അവധി അപേക്ഷ കൗൺസിൽ പാസാക്കുമെന്നും, ഒരാളും അയോഗ്യനാവില്ലെന്നും മേയർ വ്യക്തമാക്കി.



