ചെന്നൈ: പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി തലമൊട്ടയടിക്കുന്ന സ്ത്രീകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 15,000 രൂപ ധനസഹായം നല്‍കുമെന്ന വ്യാജ പ്രചാരണവും വൻ തട്ടിപ്പും. സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശം വിശ്വസിച്ച് തലമൊട്ടയടിച്ച മൂന്ന് സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന പശ്ചാത്തലത്തില്‍ സ്ത്രീകള്‍ തലമൊട്ടയടിച്ചാല്‍ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് പതിനായിരത്തോളം രൂപ നല്‍കുമെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളാണ് വാട്‌സാപ്പിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും പ്രചരിച്ചത്. ഇത് വിശ്വസിച്ച് ഗ്രാമീണ മേഖലയിലെ ചില സ്ത്രീകള്‍ മൊട്ടയടിക്കുകയായിരുന്നു. തുടര്‍ന്ന് പണത്തിനായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ വലിയൊരു തട്ടിപ്പിനിരയായ വിവരം ഇവര്‍ അറിയുന്നത്.
വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും യാതൊരുവിധ പരിശോധനയും ഇല്ലാതെ വിശ്വസിക്കരുതെന്നും, സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കായി സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റുകളെയോ മാധ്യമങ്ങളെയോ ആശ്രയിക്കണമെന്നും ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



