Recent News

സുഗതന്റെ അവധി അപേക്ഷ; തദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ.

ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. തദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു. സുഗതന് അവധിക്കു വഴിയൊരുക്കിയതിൽ ചിത്രയ്ക്കെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണു നടപടി.

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് തദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയെ കോർപറേഷനിലെ കോൺഗ്രസ് കക്ഷി നേതാവ് കെ.എസ്. ശബരീനാഥൻ കണ്ടിരുന്നു. കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണ് അണ്ടർ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയത്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.