തൃശൂർ വെള്ളാനിക്കരയിൽ ഫാമിൽ അതിക്രമിച്ച് കയറി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു. രാത്രിയിലാണ് ഇയാൾ ഫാമിലെത്തിയതെന്നാണ് വിവരം.
ആറടി ഉയരമുള്ള പുരുഷന്റെ ദൃശ്യങ്ങളാണ് ഫാമിലെ നിരീക്ഷണ ക്യാമറയിൽ ലഭിച്ചത്. സംഭവത്തിന് ശേഷം ഫാം ഉടമ നടത്തിയ പരിശോധനയിലാണ് പശുക്കളോട് ഇയാൾ ക്രൂരമായി പെരുമാറിയതായി കണ്ടെത്തിയത്.
ഫാമിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിലുള്ളയാളെ തിരിച്ചറിയുന്നതിനും ഇയാൾ ഫാമിൽ എങ്ങനെ പ്രവേശിച്ചുവെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രദേശത്ത് സമാനമായ സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



