സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് അപ്രതീക്ഷിതമായി ഉണ്ടായത് മിന്നൽ പ്രളയമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അറിയിച്ചു. മഴ മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകുന്നതിൽ കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രമായ അളവിൽ മഴ പെയ്തിറങ്ങിയതാണ് പെട്ടെന്നുള്ള വെള്ളക്കെട്ടിനും പ്രളയ സമാനമായ സാഹചര്യത്തിനും കാരണമായതെന്നും കൂട്ടിച്ചേർത്തു.



