Recent News

ആൻറോ അഗസ്റ്റിൻ അറസ്റ്റിൽ; വയനാട്ടിലെ വീട്ടിൽ നിന്ന് പിടികൂടിയത് 67 ലിറ്ററിലധികം അനധികൃത മദ്യം

വയനാട്: വാഴവറ്റയിലെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം അനധികൃത മദ്യം പിടികൂടിയ സംഭവത്തിൽ ആൻറോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നീണ്ട 20 മണിക്കൂറിലധികം നീണ്ടുനിന്ന റെയ്ഡിനും പരിശോധനകൾക്കും ശേഷമാണ് എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം നടപടികൾ പൂർത്തിയാക്കിയത്.

നിയമവിരുദ്ധമായി മദ്യം കടത്തിയതിനും വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. അബ്കാരി നിയമത്തിലെ 55 (എ), 55 (ഐ), 58 എന്നീ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ ഇന്ന് ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.