തിരുവനന്തപുരം: സൃഷ്ടിയുടെയും ശിൽപകലയുടെയും കരവിരുതിന്റെയും പ്രതീകമായ വിശ്വകർമ്മ ഭഗവാന്റെ ജയന്തി ദിനം നാടെങ്ങും ഭക്തിപൂർവ്വം ആചരിക്കുന്നു. അധ്വാനത്തെയും അറിവിനെയും സാങ്കേതിക മികവിനെയും ആദരിക്കുന്ന ഈ വിശേഷപ്പെട്ട ദിനത്തിൽ സമൂഹത്തിന്റെ പുരോഗതിക്കായി സ്വന്തം കഴിവും കരവിരുതും സമർപ്പിക്കുന്ന ഓരോരുത്തരെയും സ്മരിക്കുകയാണ്.
യന്ത്രങ്ങളും പണിയായുധങ്ങളും പരമ്പരാഗത തൊഴിൽ ഉപകരണങ്ങളും പ്രത്യേക പൂജകൾക്ക് വെച്ച് ഈ ദിവസം വിശ്വാസികൾ ആദരിക്കുന്നു. വിശ്വകർമ്മ ഭഗവാന്റെ അനുഗ്രഹത്താൽ അധ്വാനിക്കുന്ന കൈകൾക്ക് കരുത്തും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറയട്ടെയെന്ന് ആശംസിക്കുന്നു. നീരീഷണം ന്യൂസിന്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിശ്വകർമ്മ ജയന്തി ആശംസകൾ!



