Recent News

നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളികളുടെ മനം കവർന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.

നാടകപ്രവർത്തനത്തിലൂടെയാണ് സാവിത്രിയുടെ കലാജീവിതം ആരംഭിക്കുന്നത്. അഞ്ചു പതിറ്റാണ്ടോളം പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.

കോഴിക്കോട് വെസ്റ്റ് മാങ്കാവിൽ ശ്രീധരീയം വീട്ടിൽ സാവിത്രിയുടെ ഭർത്താവ് ശ്രീധരൻ മുൻപെ മരിച്ചിരുന്നു. കോഴിക്കോട്ടെ നാലു പ്രശസ്ത പ്രഫഷനൽ നാടകട്രൂപ്പിലെ തിരക്കുള്ള നടിയായിരുന്നു സാവിത്രി. പ്രഫഷനൽ നാടക ട്രൂപ്പുകളുടെ സുവർണ്ണകാലം കഴിഞ്ഞതോടെ സങ്കടത്തോടെ വേദിയോടു വിടപറയേണ്ടി വന്നു.

1961ൽ ആണ് സാവിത്രി നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് മാങ്കാവും തിരുവണ്ണൂരും മീഞ്ചന്തയിലുമുള്ള ഒട്ടേറെ അമേച്വർ നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. വളയനാട് കലാസമിതിയുടെ കറുത്ത വെളിച്ചമായിരുന്നു ആദ്യ നാടകം.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.