തലസ്ഥാന നഗരിയുടെ വികസന കുതിപ്പിന് ആക്കം കൂട്ടാൻ തിരുവനന്തപുരം മൃഗശാല നിലനിൽക്കുന്ന സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാഡിസൺ സ്‌ക്വയർ മാതൃകയിലുള്ള വിനോദ-സാംസ്കാരിക സമുച്ചയം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന മൃഗശാല ഘട്ടം ഘട്ടമായി കൂടുതൽ വിശാലമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ ന്യൂയോർക്കിലുള്ള ലോകപ്രശസ്തമായ മാഡിസൺ സ്‌ക്വയർ ഗാർഡന്റെ മാതൃകയിലാണ് പുതിയ കേന്ദ്രം രൂപകൽപ്പന ചെയ്യുന്നത്. വലിയ കൺവെൻഷനുകൾ, കായിക മത്സരങ്ങൾ, വൻകിട സാംസ്കാരിക പരിപാടികൾ, വിനോദകേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അത്യാധുനിക സമുച്ചയമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. ഇത് തിരുവനന്തപുരത്തെ പ്രമുഖ വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



