സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടമുള്ള നിറം നൽകാൻ അനുമതി. ഏകീകൃത വെള്ള നിറം വേണമെന്ന മുൻപത്തെ കർശനമായ നിബന്ധന ഒഴിവാക്കിക്കൊണ്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) എടുത്ത തീരുമാനത്തെ ഗതാഗത വകുപ്പും സർക്കാരും അനുകൂലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഗതാഗത വകുപ്പ് ഉടൻ പുറപ്പെടുവിക്കും. വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെയായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറവും അതിൽ വശങ്ങളിൽ നീലയും കടുംചുവപ്പും വരകളും മാത്രമായിരിക്കണം എന്ന ഏകീകൃത കളർ കോഡ് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കിയത്. […]
Read more