Recent News

ഏകീകൃത കളർ കോഡിൽ ഇളവ്: ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടമുള്ള നിറം നൽകാം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടമുള്ള നിറം നൽകാൻ അനുമതി. ഏകീകൃത വെള്ള നിറം വേണമെന്ന മുൻപത്തെ കർശനമായ നിബന്ധന ഒഴിവാക്കിക്കൊണ്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) എടുത്ത തീരുമാനത്തെ ഗതാഗത വകുപ്പും സർക്കാരും അനുകൂലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഗതാഗത വകുപ്പ് ഉടൻ പുറപ്പെടുവിക്കും.

വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെയായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറവും അതിൽ വശങ്ങളിൽ നീലയും കടുംചുവപ്പും വരകളും മാത്രമായിരിക്കണം എന്ന ഏകീകൃത കളർ കോഡ് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കിയത്. എന്നാൽ കളർ കോഡ് മാറ്റുന്നത് വിനോദസഞ്ചാര മേഖലയ്ക്കും ബസ് ഉടമകൾക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്ന പരാതികൾ വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ അയവുവരുത്താൻ തീരുമാനമായത്.

പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ബസ് ഉടമകൾക്ക് തങ്ങളുടെ വാഹനം ആകർഷകമായ നിറങ്ങളിൽ ഡിസൈൻ ചെയ്യാൻ സാധിക്കും. എങ്കിലും സുരക്ഷാ മാനദണ്ഡങ്ങളും മറ്റ് നിയമപരമായ നിബന്ധനകളും കൃത്യമായി പാലിക്കപ്പെടണം എന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ ആശ്വാസം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ടൂറിസ്റ്റ് ബസ് ഉടമകളും തൊഴിലാളികളും.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.