പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും എന്‍സിപി നേതാവും മുൻ ഗവർണറുമായ ഡോ. ഡി.വൈ. പാട്ടീല്‍ (ജ്ഞാന്‍ദേവ് യശ്വന്ത്‌റാവു പാട്ടീല്‍ – 90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മഹാരാഷ്ട്രയിലെ പ്രഗത്ഭനായ രാഷ്ട്രീയ നേതാവും അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുമായ അദ്ദേഹം ബിഹാർ, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നിരവധി പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ഡി.വൈ. പാട്ടീൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) തുടക്കം കുറിച്ചത് അദ്ദേഹമാണ്. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഡി.വൈ […]
Read more