Recent News

Category: Local News

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും

കോതമംഗലം: കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ ഈ നിർണായക നീക്കം. പ്രധാന വിവരങ്ങൾ:
Read more

അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ജന്തർമന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയതിനും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതിനും അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പ്രധാന വിവരങ്ങൾ:
Read more

വാവുബലി: കെഎസ്ആർടിസി സജ്ജം, നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതൽ […]
Read more

സി.പി.എം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി.

സി.പി.എം മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പരിഷത്ത് ഭവന് സമീപം നമസ്യയിൽ ഇ.എൻ.മോഹൻദാസിൻ്റെ മകൻ ധ്യാൻ മോഹനൻ (38) ആണ് പാലക്കാട് സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ആറാം തീയതിയാണ് പാളയപ്പേട്ടയിലുള്ല ഹോട്ടൽ ദീപകം ഇൻ -ൽ മുറിയെടുത്തത്. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം നൽകാനായി ഹോട്ടലിലെ ജോലിക്കാർ ചെന്നെങ്കിലും മുറി തുറന്നില്ല. വൈകുന്നേരമായിട്ടും മുറിതുറക്കാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ സ്പെയർ കീ […]
Read more

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; നാളെ മുതൽ നാല് ദിവസം മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. നാളെ മുതൽ നാല് ദിവസം മഴ മുന്നറിയിപ്പില്ല. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്അതേസമയം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കള്‍) അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ […]
Read more

കുടുംബത്തിന് സഹായം നൽകും, മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും’; ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി രമേശ് ചെന്നിത്തല

നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗൗതമിനായുള്ള തിരച്ചില്‍ തുടരുകായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നടന്നത് വേദനാജനകമായ സംഭവമാണ്. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. തിരച്ചില്‍ സജീവമായി തുടരും. കോസ്റ്റല്‍ പൊലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സഹായം നല്‍കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. തിരച്ചിലുമായി […]
Read more

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ പൊലീസ് ഈ ആഴ്ചക്കുള്ളിൽ നൽകും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ നൽകുക. ജില്ലാ കളക്ടർ ആകും […]
Read more

ദില്ലിയിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായി നവമാധ്യമം വഴി അധിക്ഷേപ പരാമർശം നടത്തിയതിന് അറസ്റ്റിലായ TG മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു; 11 മണിയോടെ കോടതിയിൽ ഹാജരാക്കും

ദില്ലിയിൽ സമരം ചെയ വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസ് കസ്റ്റഡിയിൽ. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്. കേസെടുത്ത് പതിനൊന്നാം ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്.
Read more

മഴക്കെടുതി: കുട്ടനാട്ടിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയത്തെ ക്യാമ്പ് സ്കൂളുകൾക്കും ഇന്ന് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത വെള്ളക്കെട്ടും ദുരിതാശ്വാസ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അതത് ജില്ലാ ഭരണകൂടങ്ങളുടെ ഉത്തരവ്.കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ അവധി നൽകിയിരിക്കുന്നത്.കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പുകളുടെ […]
Read more

കേരള ഇനി കേരളം ആകുംപേരുമാറ്റ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമംകേരളം എന്നാക്കുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭകാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളയിൽ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
Read more
1 5 6 7 8 9 18

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.