Recent News

Category: Local News

ഹരിപ്പാട് സ്ഥാപിക്കുന്ന മെഡിക്കൽ‌ കോളേജിന് ഡോ. പി പൽപ്പുവിന്റെ പേര് നൽ‌കണം’

തിരുവനന്തപുരത്ത് സ്ഥാപിക്കാനിരിക്കുന്ന രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ശ്രീ കെ. കരുണാകരന്റെ്റെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെറെ പൊതുജീവിതത്തിലെ സംഭാവനകളെ മാനിച്ചുള്ള ഈ തീരുമാനത്തെ ബഹുമാനിക്കുന്നു. കേരള ആരോഗ്യ സർവകലാശാല രൂപീകരിച്ച സമയത്ത് കേരള മറന്ന് തുടങ്ങിയ മഹത് വ്യക്തിത്വമായ ഡോ പി പല്പുവിന്റെ പേരിടണമെന്ന് അഭ്യർത്ഥിച്ചത് നിർഭാഗ്യവശാൽ നടക്കാതെ പോയി. ഇപ്പോൾ ഹരിപ്പാട് ഒരു പുതിയ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. […]
Read more

പ്രസവ ശേഷം ചോരക്കുഞ്ഞുങ്ങളെ മറിച്ചുവില്‍ക്കും; കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗർഭിണികളെ എത്തിച്ച്‌ പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വില്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. ഈ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ രണ്ടുപേർ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. യുവതിയെ ഈരാറ്റുപേട്ടയില്‍ നിന്നും തീക്കോയിലേക്ക് എത്തിച്ച രണ്ടുപേരാണിവർ. സംഭവത്തില്‍ സംഘത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണ്.
Read more

കുണ്ടറയിലെ സിയാദിൻ്റെ മരണം: ആരോപണ വിധേയനായ എസ് ഐ കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥൻ: മന്ത്രി വിഷ്ണുനാഥ്

കൊല്ലം കുണ്ടറയിൽ ജൂൺ 16ന് കസ്റ്റഡിയിൽ എടുക്കപ്പെട്ട യുവാവ് കഴിഞ്ഞദിവസം മരിച്ച സംഭവത്തിൽ യുവാവിൻ്റെ കുടുംബം ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മരിച്ച സിയാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. < സിയാദിന്റെ പിതാവുമായ് സംസാരിച്ചു. കുടുംബം ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ കാണും. മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവിന്റെ അറിവിലുള്ള കാര്യങ്ങൾ എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ […]
Read more

വടകരയിൽ ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ എത്തിയത് 14 ലക്ഷം രൂപ, കാവ്യയുടെ അക്കൗണ്ടിൽ 5 മാസം കൊണ്ട് 9 ലക്ഷം രൂപ എത്തി.

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത് ആഡംബര ജീവിതം. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരായിരുന്നു രണ്ടുപേരും. ബിആർസിയില്‍ നിന്ന് ലഭിക്കുന്നത് പന്ത്രണ്ടായിരം രൂപയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം. എന്നാല്‍ ഇരുവരും നയിച്ചിരുന്നത് ആഡംബര ജീവിതമാണ്. പൊലീസിന് ഇരുവരെയും സംശയം തോന്നിയതിന് പ്രധാന കാരണവും ഇതാണ്. ഇവരുടെ സഹപ്രവർത്തകർ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ കോടികളുടെ ലഹരി ഇടപാട് നടന്നിട്ടുണ്ട്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൂർണമായും നിയന്ത്രിച്ചിരുന്നത് കീർത്തനയും […]
Read more

യന്ത്രം തകരാറിലായി; കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം. യന്ത്രത്തകരാറിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയതായി പരാതി. ഹൃദയ ശസ്ത്രക്രിയയ്ക്ക് എത്തിയ മലപ്പുറം വേങ്ങര സ്വദേശിയാണ് ചികിത്സ കിട്ടാതെ മടങ്ങിയത്. ഹൃദയ വാൾവ് ചുരുങ്ങുന്ന അസുഖത്തിന് ചികിത്സയിലായ വേങ്ങര 37കാരി യാണ് മെഡിക്കൽ കോളജിൻ്റെ അനാസ്ഥയിൽ തുടർ ചികിത്സ എന്താവുമെന്നിറിയാതെ ആശങ്കയിൽ കഴിയുന്നത്. സ്കാനിങ് നടത്തിയപ്പോൾ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ യന്ത്ര തകരാറിനെ തുടർന്ന് രോഗിയെയും ഭർത്താവിനെയും മടക്കി അയക്കുകയായിരുന്നു.പരാതി കൊടുക്കാനാണ് ആശുപതിയിൽ നിന്ന് […]
Read more

ഡൽഹി CJP പ്രതിഷേധം വിദ്യാർഥികൾക്കെതിരായ പരാമർശം അപലപനീയം

ടി.ജി. മോഹൻദാസിനെ തള്ളി RSS ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ ഡൽഹിയിൽ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പി (Cockroach Janta Party) നടത്തിയ വിദ്യാർത്ഥി സമരങ്ങൾക്കെതിരെ ടി.ജി. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമർശങ്ങളാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പിരിഞ്ഞുപോയില്ലെങ്കിൽ താൻ അധികാരത്തിലുണ്ടായിരുന്നെങ്കിൽ വെടിവെക്കാൻ ഉത്തരവിടുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സ്ത്രീകളെയും വിദ്യാർത്ഥിനികളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും അദ്ദേഹം നടത്തിയിരുന്നു.
Read more

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു

മഹിളാ മോർച്ചയുടെ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണിദാസ് രംഗത്തെത്തിയിരുന്നു. ‘’ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറ‍ഞ്ഞത്. കണ്ടൻ്റുമായി ബന്ധപ്പെട്ട് […]
Read more

മുഖ്യമന്ത്രിയുടെ പേരിൽസൈബർ തട്ടിപ്പ്പണം തട്ടിയത്ഇൻഷുറൻസ് ക്ലെയിംലഭിക്കുമെന്ന വ്യാജേന

ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്. മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞ് സൈബർ തട്ടിപ്പിലൂടെ യുവാവിന്‍റെ പണം തട്ടിയെന്ന് പരാതി. ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. വിഡി സതീശൻ നടപ്പാക്കുന്ന ധൻ ധൻ ഇൻഷുറൻസ് പദ്ധതിയുണ്ടെന്ന് […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു

വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് ഒരു ദിവസത്തേയ്ക്ക് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ട് തിരിച്ച് വിജിലൻസ് കോടതിയിൽ ഹാജരാക്കും.കൊല്ലത്തെ പൊലീസ് ക്ലബിലേക്കാണ് ഇരുവരെയും ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നത്. കുറച്ചുസമയംകൊണ്ടു തന്നെ കൂടുതൽ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചോദിച്ചറിയാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. 2019 ൽ നടന്ന സ്വർണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള മുഖ്യ പ്രതികൾ 2025ൽ വീണ്ടും […]
Read more

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി സതീശൻ, ‘നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം പുനപരിശോധിക്കണം’

മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. നിയന്ത്രണം സംസ്ഥാനത്തെ ദേശീയാ പാതാ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്ടീവിറ്റിയെ അടക്കം ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മാറ്റിയാൽ ദക്ഷിണേന്ത്യക്കാകെ ഗുണകരമാകുമെന്നും കത്തിലൂടെ കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read more
1 15 16 17 18

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.