Recent News

Author: Nireeshanam News

ഉള്ളുലച്ച ഉരുൾപൊട്ടലിന് ഇന്ന് രണ്ടാണ്ട്; മുണ്ടക്കൈ-ചൂരൽമല ഓർമകളിൽ ഇന്നും തീരാത്ത വേദന

വയനാട്: കേരളത്തിന്റെ കണ്ണ് നനയിച്ച, മനസ്സാക്ഷിയെ പിടിച്ചുലച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ്സ്. 2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ മഹാപ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ആ കറുത്ത രാത്രിയുടെ ഓർമ്മകളിൽ വിതുമ്പുകയാണ് കേരളം. നൂറുകണക്കിന് മനുഷ്യരുടെ ജീവനും സ്വപ്നങ്ങളുമാണ് ഒറ്റ രാത്രികൊണ്ട് ആ മണ്ണിൽ ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളെ പൂർണ്ണമായി തുടച്ചുനീക്കിയ ഈ ദുരന്തത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉറക്കത്തിലേക്ക് വഴുതിവീണ ഒരു ജനതയ്ക്ക് […]
Read more

കോമൺവെൽത്ത് ഗെയിംസ്: ലോങ്ജമ്പിൽ ചരിത്രനേട്ടവുമായി മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ലോങ്ജമ്പിൽ ഇന്ത്യയുടെ അഭിമാനമായ മലയാളി താരം എം. ശ്രീശങ്കർ വെള്ളിമെഡൽ സ്വന്തമാക്കി. ഗ്ലാസ്‌ഗോയിൽ നടന്ന ആവേശകരമായ മത്സരത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ രാജ്യത്തിനായി ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. തുടർച്ചയായി രണ്ട് കോമൺവെൽത്ത് ഗെയിംസുകളിൽ ലോങ്ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ഇതിലൂടെ ശ്രീശങ്കർ സ്വന്തം പേരിലാക്കി. 2022-ലെ ബെർമിങ്ഹാം ഗെയിംസിലും താരം വെള്ളിമെഡൽ കരസ്ഥമാക്കിയിരുന്നു. മത്സരഫലങ്ങൾ ഒറ്റനോട്ടത്തിൽ:സ്വർണ്ണം: തജെയ് ഗെയിൽ (ജമൈക്ക) – 8.15 മീറ്റർ […]
Read more

ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഇന്ത്യക്ക് ആദ്യ മെഡല

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗുല്‍വീര്‍ സിങ്. ഗെയിംസ് ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ 10,000 മീറ്റര്‍ മത്സരത്തില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന താരമെന്ന നേട്ടമാണ് ഗുല്‍വീര്‍ സിങ് സ്വന്തമാക്കിയത്. വെള്ളി മെഡല്‍ കരസ്ഥമാക്കിയാണ് താരം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചത്. 27 മിനിറ്റ് 49.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീര്‍ രണ്ടാമതെത്തിയത്. മത്സരത്തിലുടനീളം മുന്നിട്ടുനിന്ന പരമ്പരാഗത കരുത്തരായ ആഫ്രിക്കന്‍ അത്ലറ്റുകളുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഗുല്‍വീറിന്റെ മുന്നേറ്റം. അവസാന […]
Read more

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അവഹേളിച്ചു; ടി.ജി.മോഹൻദാസിനെതിരെ കേസ്

ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അവഹേളിച്ച ആർഎസ്എസ് നേതാവ് ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയായിരുന്നു അവഹേളനം. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. മോഹൻദാസിന്റെ നിലപാടിനെതിരെ ആർഎസ്എസും രംഗത്തെത്തിയിരുന്നു. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് വിഡിയോയിൽ പറഞ്ഞത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് […]
Read more

ജന്തർ മന്തർ പ്രതിഷേധം കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം ആഭ്യന്തരവകുപ്പ് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

ഡൽഹി ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. കത്ത് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിർദേശം നൽകി.സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് […]
Read more

ഹരിപ്പാട് സ്ഥാപിക്കുന്ന മെഡിക്കൽ‌ കോളേജിന് ഡോ. പി പൽപ്പുവിന്റെ പേര് നൽ‌കണം’

തിരുവനന്തപുരത്ത് സ്ഥാപിക്കാനിരിക്കുന്ന രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ശ്രീ കെ. കരുണാകരന്റെ്റെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെറെ പൊതുജീവിതത്തിലെ സംഭാവനകളെ മാനിച്ചുള്ള ഈ തീരുമാനത്തെ ബഹുമാനിക്കുന്നു. കേരള ആരോഗ്യ സർവകലാശാല രൂപീകരിച്ച സമയത്ത് കേരള മറന്ന് തുടങ്ങിയ മഹത് വ്യക്തിത്വമായ ഡോ പി പല്പുവിന്റെ പേരിടണമെന്ന് അഭ്യർത്ഥിച്ചത് നിർഭാഗ്യവശാൽ നടക്കാതെ പോയി. ഇപ്പോൾ ഹരിപ്പാട് ഒരു പുതിയ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. […]
Read more

ശ്വേതയുടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ’; സത്യവാങ്മൂലത്തില്‍ രമേഷ് പിഷാരടി

താരസംഘടന അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. ജനപ്രതിനിധിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിയാക്കിയതെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും രമേഷ് പിഷാരടി പറഞ്ഞു. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. അമ്മയുടെ നടത്തിപ്പിന് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതിനെതിരെ രമേഷ് പിഷാരടിയെ എതിര്‍കക്ഷിയാക്കി ശ്വേത മേനോന്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കേസില്‍ നിന്നും ഒഴിവാക്കണമെന്നാണ് രമേഷ് പിഷാരടിയുടെ ആവശ്യം. അഡ്‌ഹോക് കമ്മിറ്റി തലപ്പത്ത് നിന്നും സ്വമേധയാ ഒഴിഞ്ഞിരുന്നു. അതിനാല്‍ […]
Read more

പ്രസവ ശേഷം ചോരക്കുഞ്ഞുങ്ങളെ മറിച്ചുവില്‍ക്കും; കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗർഭിണികളെ എത്തിച്ച്‌ പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വില്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. ഈ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ രണ്ടുപേർ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. യുവതിയെ ഈരാറ്റുപേട്ടയില്‍ നിന്നും തീക്കോയിലേക്ക് എത്തിച്ച രണ്ടുപേരാണിവർ. സംഭവത്തില്‍ സംഘത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണ്.
Read more

കുണ്ടറയിലെ സിയാദിൻ്റെ മരണം: ആരോപണ വിധേയനായ എസ് ഐ കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥൻ: മന്ത്രി വിഷ്ണുനാഥ്

കൊല്ലം കുണ്ടറയിൽ ജൂൺ 16ന് കസ്റ്റഡിയിൽ എടുക്കപ്പെട്ട യുവാവ് കഴിഞ്ഞദിവസം മരിച്ച സംഭവത്തിൽ യുവാവിൻ്റെ കുടുംബം ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മരിച്ച സിയാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. < സിയാദിന്റെ പിതാവുമായ് സംസാരിച്ചു. കുടുംബം ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ കാണും. മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവിന്റെ അറിവിലുള്ള കാര്യങ്ങൾ എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ […]
Read more

വടകരയിൽ ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ എത്തിയത് 14 ലക്ഷം രൂപ, കാവ്യയുടെ അക്കൗണ്ടിൽ 5 മാസം കൊണ്ട് 9 ലക്ഷം രൂപ എത്തി.

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത് ആഡംബര ജീവിതം. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരായിരുന്നു രണ്ടുപേരും. ബിആർസിയില്‍ നിന്ന് ലഭിക്കുന്നത് പന്ത്രണ്ടായിരം രൂപയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം. എന്നാല്‍ ഇരുവരും നയിച്ചിരുന്നത് ആഡംബര ജീവിതമാണ്. പൊലീസിന് ഇരുവരെയും സംശയം തോന്നിയതിന് പ്രധാന കാരണവും ഇതാണ്. ഇവരുടെ സഹപ്രവർത്തകർ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ കോടികളുടെ ലഹരി ഇടപാട് നടന്നിട്ടുണ്ട്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൂർണമായും നിയന്ത്രിച്ചിരുന്നത് കീർത്തനയും […]
Read more
1 24 25 26 27 28 33

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.