Recent News

Author: Nireeshanam News

മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും. ജി ഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരെയാണ് തത്കാലത്തേക്ക് എആർ ക്യാന്പിലേക്ക് മാറ്റുന്നത്.എസ്എച്ച്ഒയുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തിൽ തീരുമാനിക്കും. എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷൻ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പൊലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിൽ […]
Read more

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക്; അതിർത്തി തർക്കം സംബന്ധിച്ച ചർച്ച ചൊവ്വാഴ്ച

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക് പോകും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ ചൊവ്വാഴ്ച ചർച്ച നടത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അടുത്തമാസം ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കെത്തും എന്ന സൂചനയ്ക്കിടയാണ് ഡോവലിൻറെ സന്ദർശനം. അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ സർവ്വെ ഓഫ് ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തിയതിൽ അടുത്തിടെ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് അംബാസഡർ സെർജിയോ ഗോർ ദലൈലാമയെ കാണും എന്ന റിപ്പോർട്ടുകളും […]
Read more

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത്

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത് സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ 21 പേര്‍ ഒപ്പിട്ട കത്തില്‍, കോടതി ഉത്തരവുകള്‍ ലംഘിക്കപ്പെട്ടുവെന്നും ഇമ്രാന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് 21 പേരുള്‍പ്പെടുന്ന മുന്‍ ക്യാപ്റ്റന്മാര്‍ കത്തയച്ചു. ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് […]
Read more

ഓണം മഴ കൊണ്ടുപോകുമോ? സംസ്ഥാനത്ത് ശക്തമായ മഴയ്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ കണ്ണൂർ കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ ഈമാസം 27 വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയും പരമാവധി […]
Read more

തലസ്ഥാനത്ത് ഇനി ഉത്സവരാവുകൾ ; ഓണം വാരാഘോഷത്തിന് ഇന്ന് മുഖ്യമന്ത്രി തിരിതെളിയിക്കും

സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ മുരളീധരന്‍, സി പി ജോണ്‍, മേയര്‍ വി വി രാജേഷ്, ഡോ. ശശി തരൂര്‍ എം പി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും. […]
Read more

ഫ്രഷ് കട്ട് പൂട്ടും; ഉറപ്പ് ലഭിച്ചതായി സമരസമിതി, കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു

വിവാദമായ താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി പൂട്ടാൻ ധാരണ. കമ്പനിയുടെ ഉടമകളിൽനിന്ന് ഉറപ്പ് ലഭിച്ചതായും കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടുവെന്നും സമരസമിതി അറിയിച്ചു. മാർച്ച് 31നകം പ്രവർത്തനം അവസാനിപ്പിക്കാനാണ് ധാരണ. കേസുകൾ പിൻവലിക്കാനും ധാരണയായിട്ടുണ്ട്. ഫ്രഷ് കട്ട് ഫാക്ടറി കാരണം മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ദുരിതത്തിലായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ വീണ്ടും സമരമാരംഭിച്ചത്. എന്നാൽ കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു പ്രവർത്തനത്തിനുള്ള അനുകൂല വിധി […]
Read more

ഓണത്തിന് മലയാളി കുടിച്ചത് 771.29 കോടി രൂപയുടെ മദ്യം; ഉത്രാടത്തിന് മാത്രം 126.31 കോടി

സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതലാണിത്. അതേസമയം ഉത്രാടദിനത്തിലെ മദ്യവിൽപനയിൽ കുറവ് രേഖപ്പെടുത്തിഈ വർഷം എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യ വിൽപനയാണ് നടന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനമാത്രമായിരുന്നു ഉണ്ടായിരുന്നത്. 76.33 കോടി രൂപയുടെ അധിക മദ്യ വില്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്
Read more

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയി, സംസ്ഥാനത്ത് 72ലധികം റോഡുകള്‍ അടച്ചു

ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. മണ്ണിടിച്ചിലും പാറ വീഴ്ചയും മൂലം സംസ്ഥാനത്ത് 72ലധികം റോഡുകള്‍ അടച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Read more

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800-ഓളം പേരെ കാണാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 170 ആയി. അപകടത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തിൽ ഇതുവരെ 800 ൽ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇതിൽ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാൾ സർക്കാർ . നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ […]
Read more

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കുന്ന ബിഡബ്ല്യുഎഫ് ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഷട്ട്ലർമാർ പോരാട്ടത്തിനിറങ്ങും.സ്വന്തം നാട്ടിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ഇന്ത്യൻ താരങ്ങളുടെ ലക്ഷ്യം. സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിലായി നിരവധി ഇന്ത്യൻ താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.ആരാധകരുടെ പിന്തുണയും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും മുതലാക്കി മുന്നേറാനാണ് ഇന്ത്യൻ താരങ്ങൾ ശ്രമിക്കുക. ലോകത്തെ മികച്ച ഷട്ട്ലർമാർ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ആദ്യ മത്സരങ്ങളിൽ തന്നെ മികച്ച തുടക്കം […]
Read more
1 … 9 10 11 12 13 … 39

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.