Recent News

16കാരിയെ ബലാത്സംഗം ചെയ്ത‌്‌ കൊന്ന് പറമ്പിൽ ഉപേക്ഷിച്ചു; മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു വലിച്ചു, 4 പേർ അറസ്‌റ്റിൽ

16 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾ 19 വയസ്സുകാരനാണ്. ബലാത്സംഗം ചെയ്തശേഷം പെൺകുട്ടിയെ ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലെ വിജനമായ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു

പ്രതികളിൽ ഒരാളായ 17 വയസ്സുകാരൻ പെൺകുട്ടിയുടെ സുഹൃത്തായിരുന്നു. അയാളെ കാണാനാണ് പെൺകുട്ടി പോയതെന്നു പൊലീസ് പറഞ്ഞു. മറ്റു മൂന്ന് പേർ 17 വയസ്സുകാരന്റെ കൂട്ടുകാരാണ്. മൃതദേഹം തെരുവ് നായ്ക്കൾ കടിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന്റെ വലതു കൈ നഷ്ടപ്പെട്ട നിലയിലായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായി. പെൺകുട്ടിയുടെ ശരീരത്തിൽ എട്ടോളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.