Recent News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 76-ാം പിറന്നാൾ; രാജ്യവ്യാപകമായി ബിജെപിയുടെ ‘സേവാ ദിവസ്’ ആഘോഷങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പിറന്നാളിനോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘സേവാ സങ്കൽപ് അഭിയാൻ’ എന്ന പേരിലുള്ള ഒരു മാസം നീളുന്ന പ്രത്യേക പരിപാടികളാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, സൗജന്യ ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയ നിരവധി ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളാണ് രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. ഇതിനുപുറമെ, വൈകിട്ട് 6 മുതൽ 7 വരെ ‘ആശീർവാദ് കാ ദിയ’യുടെ ഭാഗമായി വീടുകളിലും ഓഫീസുകളിലും ദീപം തെളിയിക്കാനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജന്മനാടായ വഡ്നഗറിൽ തുടങ്ങി വാരണാസി വരെ നീളുന്ന പ്രത്യേക യുവജന ബൈക്ക് യാത്രാ പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.