കോൺഗ്രസ് നേതാവ്
സോണിയ ഗാന്ധിയുടെ
ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിങ്: എ
ജേണി ഓഫ് ലവ്’
പ്രസിദ്ധീകരിക്കുന്നതിൽനിന്ന്
പെൻഗ്വിൻ ബുക്സ് പിൻമാറി.
കൈയെഴുത്തു പ്രതിയിൽ ചില മാറ്റങ്ങളും ഒഴിവാക്കലുകളും നടത്താൻ സോണിയ വിസമ്മതിച്ചതോടെയാണ് പെൻഗ്വിൻ പിൻമാറിയതെന്ന് “ഇന്ത്യൻ എക്സ‌്പ്രസ്’ റിപ്പോർട്ടു ചെയ്തു.
പെൻഗ്വിൻ ഇന്ത്യ പിന്മാറിയതോടെ നിരവധി ഇന്ത്യൻ പ്രസാധകർ രംഗത്തെത്തി. ഹാർപ്പർ കോളിൻസ് പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാർ എടുത്തേക്കും. നവംബർ 10നാണ് പുസ്‌തക പ്രകാശനം തീരുമാനിച്ചിരുന്നത്. പുസ്‌തകത്തിന്റെ ആദ്യ പ്രിന്റിൽ 1,00,000 കോപ്പികൾ ഉണ്ടാകുമെന്നും പ്രസാധകർ പറഞ്ഞിരുന്നു



