വിദ്യാർഥി സമരം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശം നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കെതിരെ ശക്തമായ നിലപാടുമായി ഐടി മന്ത്രാലയ പാർലമെന്ററി സമിതി. വിഷയത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നേരിട്ട് വിശദീകരണം നൽകണമെന്ന് സമിതി ചെയർമാൻ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്ക നിയന്ത്രണത്തെക്കുറിച്ചും നിഷ്പക്ഷതയെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് പാർലമെന്ററി സമിതിയുടെ ഈ നീക്കം.



