ന്യൂഡൽഹി: നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചശേഷം പിന്നീട് സർക്കാർ ഉത്തരവിലൂടെ പരിസ്ഥിതി അനുമതി (Environmental Clearance) അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന തരത്തിൽ 2021-ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഭരണതല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ സുപ്രധാന വിധി.
പരിസ്ഥിതി ആഘാത നിർണ്ണയ വിജ്ഞാപനം (EIA Notification) ലംഘിച്ചുകൊണ്ട് നിർമ്മാണങ്ങൾ നടത്തിയ കമ്പനികൾക്ക് ‘എക്സ് പോസ്റ്റ് ഫാക്ടോ’ (Ex-post facto) അനുമതി നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.



