വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് ഒരു ദിവസത്തേയ്ക്ക് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ട് തിരിച്ച് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കൊല്ലത്തെ പൊലീസ് ക്ലബിലേക്കാണ് ഇരുവരെയും ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നത്.
കുറച്ചുസമയംകൊണ്ടു തന്നെ കൂടുതൽ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചോദിച്ചറിയാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. 2019 ൽ നടന്ന സ്വർണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള മുഖ്യ പ്രതികൾ 2025ൽ വീണ്ടും ദേവസ്വം ബോർഡിന്റെ ഒത്താശയോടെ സ്വർണം പൂശൽ ആസൂത്രണം ചെയ് നടപ്പാക്കിയതെന്നാണ് SIT ഹൈകോടതിയിൽ അറിയിച്ചിരിക്കുന്നത്
ഈ കാലത്തെ ദേവസ്വം പ്രസിഡന്റ് ആയ പി എസ് പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വ്യക്തത വരു എന്ന നിഗമനത്തിലായിരുന്നു എസ്ഐടി ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഒരു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടത്.



