സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത പ്രമുഖ റാപ്പർ വേടനെതിരെയും പരിപാടിയുടെ സംഘാടകർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
നിയമവിരുദ്ധമായി കൂട്ടം കൂടിയതിനും പൊതുസ്ഥലത്ത് തടസ്സങ്ങൾ സൃഷ്ടിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന റാപ്പർ വേടന്റെ സാന്നിധ്യം ഈ പരിപാടിയെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു
സമരത്തിന് പിന്തുണയേറുന്നതിനിടയിൽ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടിയിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്കെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



