കേരള സർവകലാശാലയിലെ ചോദ്യപേപ്പർ നിർമ്മാണത്തിലുണ്ടായ ഗുരുതര പിഴവിൽ വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം. വിഷയത്തിൽ സർവകലാശാല നടത്തിയ പ്രാഥമിക പരിശോധനയിലാണ് വകുപ്പ് മേധാവിയുടെ ഭാഗത്തുനിന്ന് മേൽനോട്ടക്കുറവും ശ്രദ്ധക്കുറവും ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തൽ.
കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം അധ്യാപകനാണ് വിവാദമായ ചോദ്യപേപ്പർ തയ്യാറാക്കിയത്. ചോദ്യങ്ങൾ തയ്യാറാക്കുന്നതിലും അത് പരിശോധിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിലെ ഈ വീഴ്ചയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ സർവകലാശാല അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ അധ്യാപകർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന.



