Recent News

യന്ത്രം തകരാറിലായി; കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം. യന്ത്രത്തകരാറിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയതായി പരാതി. ഹൃദയ ശസ്ത്രക്രിയയ്ക്ക് എത്തിയ മലപ്പുറം വേങ്ങര സ്വദേശിയാണ് ചികിത്സ കിട്ടാതെ മടങ്ങിയത്.

ഹൃദയ വാൾവ് ചുരുങ്ങുന്ന അസുഖത്തിന് ചികിത്സയിലായ വേങ്ങര 37കാരി യാണ് മെഡിക്കൽ കോളജിൻ്റെ അനാസ്ഥയിൽ തുടർ ചികിത്സ എന്താവുമെന്നിറിയാതെ ആശങ്കയിൽ കഴിയുന്നത്. സ്കാനിങ് നടത്തിയപ്പോൾ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ യന്ത്ര തകരാറിനെ തുടർന്ന് രോഗിയെയും ഭർത്താവിനെയും മടക്കി അയക്കുകയായിരുന്നു.പരാതി കൊടുക്കാനാണ് ആശുപതിയിൽ നിന്ന് പറഞ്ഞതെന്നും കുടുംബം പറയുന്നു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.