പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. ശബരിമല വനമേഖലയിൽ അടക്കം രാത്രിമുതൽ പെരുമഴ പെയ്യുകയാണ്. പമ്പ ത്രിവേണിയിൽ വെള്ളം പാലത്തിൽത്തൊട്ടു. തിരുവല്ല ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. റാന്നിയിൽ താഴ്ന്ന റോഡുകൾ വെള്ളത്തിനടിയിലായി. എം.സി റോഡിൽ തിരുമൂലപുരത്ത് വെള്ളം കയറി. ആറന്മുളയിൽ വീടുകളിൽ വെള്ളം കയറി. കക്കാട്ടാർ കരകവിയുന്ന നിലയിലാണ്. മൂഴിയാർ അണക്കെട്ട് തുറന്നേക്കും. അപ്പർകുട്ടനാട്ടിൽ ആളുകളെ മാറ്റുന്നു



