തിരുവനന്തപുരം വെങ്ങാനൂരിൽ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച നടന്നു. വെങ്ങാനൂർ മേക്കുംകര നീലകേശി മുടിപ്പുര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയതോടെയാണ് കവർച്ച വിവരം പുറത്തറിയുന്നത്.
ഇന്ന് രാവിലെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും എത്തിയപ്പോഴാണ് കാണിക്കവഞ്ചി കുത്തിത്തുറന്നതായി ശ്രദ്ധയിൽപ്പെട്ടത്. പൂട്ട് തകർത്ത് ഉണ്ടായിരുന്ന പണം കവരുകയായിരുന്നു. എത്ര തുക നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ക്ഷേത്ര ഭാരവാഹികൾ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം പരിശോധന നടത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.



